നിയമസഭയ്ക്ക് പുറത്ത് സംഘര്‍ഷം; പൊലീസിനു നേരെ കല്ലേറ്

Webdunia
വെള്ളി, 13 മാര്‍ച്ച് 2015 (08:33 IST)
നിയമസഭയ്ക്ക് പുറത്ത് സംഘര്‍ഷം. നിയമസഭ കവാടത്തിലേക്ക് നടത്തിയ മാര്‍ച്ചിനിടെയാണ് പ്രതിഷേധം.
 
നിയമസഭയ്ക്ക് മുന്നില്‍ പൊലീസ് ഉയര്‍ത്തിയ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം  ഉടലെടുത്തത്. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും കുപ്പിയും കമ്പുകളും വലിച്ചെറിഞ്ഞു.
 
ഒരു പ്രകോപനവുമില്ലാതെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പൊലീസിനു നേരെ കല്ലെറിയുകയായിരുന്നു. തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്.
 
യുവമോര്‍ച്ചയുടെ കല്ലേറില്‍ ജന്മഭൂമി റിപ്പോര്‍ട്ടര്‍ അജയ് കുമാറിന് പരിക്കേറ്റു.