കഴിഞ്ഞദിവസം അന്തരിച്ച മലയാളത്തിന്‍റെ മഹാനടന്‍ മുരളിയുടെ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ജന്മനാടായ കുടവെട്ടൂരില്‍ പൊതുദര്‍ശനത്തിനു വെച്ചതിനു ശേഷമാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്.
പുലര്‍ച്ചെ കുടവെട്ടൂരിലെ വീട്ടിലെത്തിച്ച ശേഷം അദ്ദേഹം ആദ്യം പഠിച്ച കുടവെട്ടൂര്‍ പ്രൈമറി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. ആയിരക്കണക്കിനാളുകളാണ് അന്തരിച്ച തങ്ങളുടെ പ്രിയനടന് അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ എത്തിയത്.
ഉച്ചയ്‌ക്ക് രണ്ട് മണിയോടെ യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ പൊതുദര്‍ശനത്തിന് വെയ്‌ക്കും. വൈകിട്ട് 5 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ അരുവിക്കരയിലാണ് സംസ്‌കാരം.