ലൈംഗികാരോപണം ഉന്നയിച്ച സ്ത്രീയും ജോസ് തെറ്റയിലിനുമിടയില്‍ മന്ത്രി കെ ബാബു മാധ്യസ്ഥനായിരുന്നുവെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ് പറഞ്ഞു. ആറ് മാസം മുമ്പ് ജോസ് തെറ്റയിലിനും പരാതിക്കാരിയും തമ്മിലുള്ള ഒരു പ്രശ്നത്തില്‍ മാധ്യസ്ഥത നിന്ന് പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചത് കെ ബാബുവായിരുന്നുവെന്നാണ് പി സി ജോര്‍ജ് പറഞ്ഞത്.
പരാതിക്കാരിയും തെറ്റയിലും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാറില്‍ നിന്നും തെറ്റയില്‍ പിന്മാറിയതാണ് ഇപ്പോള്‍ തെറ്റയിലിനെതിരെ പരാതിക്കാരി ലൈംഗികാരോപണം ഉന്നയിച്ച് വരാന്‍ കാരണമെന്നും പല കോണ്‍ഗ്രസ് നേതാക്കളും ഈ പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും പി സി ജോര്‍ജ് പറഞ്ഞു.
പി സി ജോര്‍ജിന്റെ വെളിപ്പെടുത്തലുകളെല്ലാം തന്നെ മന്ത്രി കെ ബാബു നിരസിച്ചു. താന്‍ അവരുടെ പ്രശ്നത്തില്‍ ഇടനില നിന്നിട്ടില്ലെന്നും ഇത്തരം കേസുകളില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു ബാബു പ്രതികരിച്ചത്.
തെറ്റയിലിന്റെ രാജിക്കാര്യത്തില്‍ കോണ്‍ഗ്രസിലെ എ, ഐ വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ട്. ജോസ് തെറ്റയില്‍ രാജി വെക്കണമെന്ന് അവിശ്യവുമായി ഐ ഗ്രൂപ്പ് ശക്തമായി രംഗത്തുണ്ട്. എന്നാല്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടുന്ന എ ഗ്രൂപ്പിന്റെ ഭാഗത്തു നിന്നും തെറ്റയിലിനെതിരെയുള്ള പ്രതികരണം കുറവായിരുന്നു.