കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തെരഞ്ഞെടുപ്പില്‍ ആവേശം പകരാന്‍ വി എസ് അച്ചുതാനന്ദന്‍ എത്തുക കാരവനിലായിരിക്കും. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് വാഹനമായി കാരവന്‍ തിരഞ്ഞെടുത്തത്. വി എസ് മത്സരിക്കുന്ന മലമ്പുഴ മണ്ഡലമടക്കം നൂറോളം മണ്ഡലങ്ങളിലെങ്കിലും ഇക്കുറി വി എസിനെ എത്തിക്കാനാണ് പാര്‍ട്ടി നീക്കം.
കടുത്ത വേനല്‍ ചൂട് കണക്കിലെടുത്ത് ആദ്യം ഹെലികോപ്റ്ററാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചതിനെ താന്‍ എതിര്‍ത്തത് വി എസ് സഹപ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു. അങ്ങനെയാണ് യാത്രാവാഹനമായി കാരവന്‍ തെരഞ്ഞെടുത്തത്.
സുഖവിശ്രമത്തിനും ഭക്ഷണം കഴിക്കാനും ചെറുതായൊന്നു മയങ്ങാനും കാരവന്‍ തന്നെയാണ് ഉത്തമമെന്ന് ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു.