മലപ്പുറം ജില്ലയിലെ തിരൂരില്‍ ടൂറിസ്റ്റ് ബസുകള്‍ തമ്മില്‍ കൂട്ടിമുട്ടി 32 പേര്‍ക്ക് പരുക്കേറ്റു. എസ്എഫ്ഐ സംസ്ഥാന സമ്മേളനം കഴിഞ്ഞ് നാട്ടിലേക്ക് തിരികെപ്പോകുന്നവരായിരുന്നു അപകടത്തില്‍പ്പെട്ടവരില്‍ ഏറെയും. വാഹനങ്ങളുടെ അമിതവേഗതയാവാം അപകട കാരണം എന്നാണ് നിഗമനം.