തിരുവഞ്ചൂര്‍ നന്ദിയുള്ള നായര്‍: വെള്ളാപ്പള്ളി

Webdunia
ബുധന്‍, 9 ജനുവരി 2013 (01:55 IST)
PRO
PRO
ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ നന്ദിയുള്ള നായരാണെന്ന്‌ എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രാഷ്‌ട്രീയ വളര്‍ച്ചയില്‍ എന്‍എസ്‌എസിനുള്ള പങ്കിനെ കുറിച്ചു തിരുവഞ്ചൂരിനറിയാം. ശകാരിക്കാനും ഉപദേശിക്കാനുമുള്ള അവകാശം എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറിക്കുണ്ടെന്നു തിരുവഞ്ചൂര്‍ പറഞ്ഞതും ഇക്കാരണത്താലാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മലബാറില്‍ തിയ്യരെയും ഈഴവരെയും ഭിന്നിപ്പിക്കാന്‍ ചില ഗൂഢശക്‌തികള്‍ ശ്രമിക്കുന്നുണ്ട്‌. കടലാസ്‌ സംഘടനകളുടെ പിന്‍ബലത്തിലാണ്‌ ഇത്തരത്തിലുള്ള ശ്രമം തുടരുന്നത്‌. ഭിന്നതയുണ്ടാക്കാനുളള ശ്രമം വിലപ്പോവില്ല.
അസംഘടിത ഭൂരിപക്ഷത്തെ സംസ്‌ഥാനത്തു തീര്‍ത്തും അവഗണിക്കുകയാണ്‌. ഈഴവ-തിയ്യ വിഭാഗത്തിനു വിദ്യാഭ്യാസനീതി പോലും ലഭിക്കുന്നില്ല. അതേസമയം മറ്റു ചിലരുടെ ആവശ്യങ്ങള്‍ യഥാവിധി നടപ്പിലാക്കുന്നുണ്ട്‌.

സാമൂഹ്യനീതി യാഥാര്‍ഥ്യമാക്കുന്നതിനായി എന്‍.എസ്‌.എസ്‌.-ഈഴവ ഐക്യം ശക്‌തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.