താനൂരില്‍ മുഖ്യമന്ത്രിക്ക് കരിങ്കൊടി; എല്‍‌ഡി‌എഫ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം

Webdunia
വെള്ളി, 23 ഓഗസ്റ്റ് 2013 (10:46 IST)
PRO
PRO
മലപ്പുറം താനൂരില്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ചു. ശക്തമായ പൊലീസ് വലയം ഭേദിച്ച് ഉദ്ഘാടന വേദിക്ക് സമീപത്തുവെച്ചാണ് ഉമ്മന്‍ചാണ്ടിക്ക് കരിങ്കൊടി കാണിച്ചത്. തുടര്‍ന്ന് ചടങ്ങ് സംഘര്‍ഷത്തില്‍ കലാശിച്ചു.

മുഖ്യമന്ത്രിയെ തടയാനും കരിങ്കൊടി കാണിക്കാനുമെത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകരും പൊലീസും തമ്മിലാണ് സംഘര്‍ഷമുണ്ടായി. ഉദ്ഘാടന വേദിയിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. പോലീസും എല്‍ഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

കനത്ത സുരക്ഷാ സംവിധാനങ്ങള്‍ക്കുള്ളിലാണ് മുഖ്യമന്ത്രി വേദിയിലെത്തിയത്. പ്രതിഷേധക്കാര്‍ തമ്പടിച്ചിരുന്ന രണ്ട് വഴികളും ഒഴിവാക്കിയാണ് മുഖ്യമന്ത്രി ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെത്തിയത്. ഇതിനെ ഭേദിച്ചായിരുന്നു കരിങ്കൊടി പ്രയോഗം.