ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വേണമെന്ന് കേരള കോണ്‍ഗ്രസ് (എം). യു ഡി എഫ് യോഗത്തിലാണ് കേരള കോണ്‍ഗ്രസ് ഈ ആവശ്യം ഉന്നയിച്ചത്. യു ഡി എഫ് യോഗത്തില്‍ ചീഫ് വിപ്പ് പി സി ജോര്‍ജാണ് ആവശ്യം ഉന്നയിച്ചത്.
അതേസമയം, ജോര്‍ജിന്റെ അഭിപ്രായം വ്യക്തിപരം മാത്രമാണെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം കേരള കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തിട്ടില്ലെന്നും ആന്റണി രാജു വ്യക്തമാക്കി.
സ്പീക്കര്‍ ജി കാര്ത്തികേയന് മരിച്ചതിനെ തുടര്‍ന്നാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നത്. വ്യാഴാഴ്ച ആണ് സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുക. നിലവിലെ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന് ആയിരിക്കും വ്യാഴാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി.