ടി പി കേസില്‍ ഭരണപ്രതിപക്ഷങ്ങള്‍ ഒത്തുകളിച്ചുവെന്ന തോന്നലുണ്ട്: പി സി ജോര്‍ജ്

Webdunia
ബുധന്‍, 22 ജനുവരി 2014 (15:45 IST)
PRO
PRO
ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ തുടരന്വേഷണം ആവശ്യമാണെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്. കേസില്‍ ഭരണ പ്രതിപക്ഷങ്ങള്‍ ഒത്തുകളിച്ചുവെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ സംശയം മാറ്റേണ്ടതു സര്‍ക്കാരാണെന്ന് ജോര്‍ജ്ജ് പറഞ്ഞു. സിബിഐ അന്വേഷണത്തിനു വിടുന്നതാണു നല്ലത്.

യഥാര്‍ഥ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോകുമ്പോള്‍ അതു വിജയമാണെന്നു പറയുന്നവരാണ് യഥാര്‍ഥ പ്രതികളെന്നും ജോര്‍ജ് പ്രതികരിച്ചു.