ടിപി വധക്കേസ് വിധി ആഭ്യന്തര വകുപ്പിന്റെ വിജയമല്ലെന്ന് കെ സുധാകരന്‍ എം പി
ബുധന്‍, 22 ജനുവരി 2014 (16:32 IST)
PRO
PRO
ടിപി ചന്ദ്രശേഖരന്‍ വധക്കേസ് വിധി ആഭ്യന്തര വകുപ്പിന്റെ വിജയമാണെന്ന് പറയാനാവില്ലെന്ന് കെ സുധാകരന്‍ എംപി. കേസ് ഒറ്റഘട്ടമായി അന്വേഷിക്കാതിരുന്നതാണ് പ്രതികളില്‍ പലരും രക്ഷപെടാനുള്ള കാരണം.
കേസ് അന്വേഷണം ഇപ്പോഴും അപൂര്‍ണമാണ്. അതുകൊണ്ടുതന്നെ കേസ് അന്വേഷണം സിബിഐയ്‌ക്ക് വിടണം. കേസില്‍ സിപിഎം നേതാവായ പി. മോഹനന്‍ രക്ഷപെട്ടത് ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടുകൊണ്ടാണെന്നും സുധാകരന്‍ വ്യക്‌തമാക്കി.
യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുന്നതില്‍ അന്വേഷണസംഘം പരാജയപ്പെട്ടുവെന്ന് സര്‍ക്കാര്‍ ചീഫ്‌വിപ്പ് പി സി ജോര്‍ജ് പ്രതികരിച്ചു. അതേസമയം, അന്വേഷണത്തെ വിമര്‍ശിക്കുന്ന ശുദ്ധാത്മാക്കള്‍ നിയമവശം പഠിക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.