കോഴിക്കോട് ജില്ലാജയിലില്‍ നിന്ന് ടിപി വധക്കേസിലെ പ്രതികള്‍ ഫോണ്‍ വിളിച്ചതായി പൊലീസിന് തെളിവ് ലഭിച്ചു. ജയിലില്‍നിന്ന് പ്രതികള്‍ വിളിച്ചവരില്‍ കേസിലെ സാക്ഷികളും സാക്ഷികളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളെയും വിളിച്ചിട്ടുണ്ട്.
ജയില്‍ച്ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ടിപി വധക്കേസിലെ പ്രതികള്‍ക്കെതിരെ കോഴിക്കോട് കസബ പോലീസ് കേസെടുത്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന് സൈബര്‍ സെല്‍ സാങ്കേതികമായ അന്വേഷണം നടത്തുകയായിരുന്നു. പ്രതികള്‍ ജയിലില്‍നിന്ന് വിളിക്കാന്‍ 11 സിംകാര്‍ഡുകള്‍ ഉപയോഗിച്ചതായാണ് പരിശോധന വ്യക്തമായത്.
പ്രതികള്‍ വിളിച്ചവരുടെ വിവരം പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികള്‍ വിളിച്ച കേസിലെ സാക്ഷികളെയും കുടുംബാംഗങ്ങളെയും നേരിട്ട് കണ്ട് മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
കോഴിക്കോട് ജില്ലാ ജയിലിന്റെ അടുത്തുള്ള മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ 11 സിംകാര്‍ഡുകള്‍ ഉപയോഗിച്ചതായി വ്യക്തമായത്. ഇതില്‍ നാല് സിം കാര്‍ഡുകളില്‍ നിന്നാണ് വടകര, മാഹി മേഖലയിലേക്ക് കൂടുതല്‍ കോളുകളും വിളിച്ചിട്ടുള്ളത്.