ടിപി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പുതിയ തെളിവുകള്‍ ലഭിച്ചാല്‍ പുനരന്വേഷണത്തിനു യാതൊരു തടസവുമില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
അന്വേഷണം മറ്റൊരു ഏജന്‍സിക്കു കൈമാറാതിരുന്നത് പുതിയ തെളിവുകള്‍ ലഭിക്കാതിരുന്നതിനാലാണെന്നും ടിപിയുടെ കൊലപാതകികളെ കണ്ടുപിടിച്ച് അവരെ ശിക്ഷിക്കുകയാണ് സര്‍ക്കാരിന്റെയും ആഗ്രഹമെന്നും തിരുവഞ്ചൂര്‍.
ടിപിയുടെ ഭാര്യ കെകെ രമയോട് സര്‍ക്കാരിന് സഹതാപമുണ്ടെന്നും അവര്‍ക്ക് നീതി നേടിക്കൊടുക്കേണ്ടത് സര്‍ക്കാരിന്റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനുമായി യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.