ടിക്കറ്റിനു നല്‍കിയ ബാക്കി തുക ചോദിച്ചതിനു മര്‍ദ്ദനം

ബുധന്‍, 24 ജൂലൈ 2013 (14:55 IST)
PRO
കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരന്‍ ടിക്കറ്റിനു നല്‍കിയതില്‍ ബാക്കി തുക ചോദിച്ചതിനു കെഎസ്ആര്‍ടിസി ജീവനക്കാരുടെ കൂട്ടമര്‍ദ്ദനം ഏറ്റതായി റിപ്പോര്‍ട്ട്. കാട്ടാക്കട ഡിപ്പോയില്‍ ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.

ഗുരുവായൂര്‍- കാട്ടാക്കട ബസില്‍ മലയിന്‍കീഴില്‍ നിന്നു കയറിയ കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ തങ്കയ്യന്‍ എന്ന മണിയനാണ്‌ (47) കണ്ടക്ടറുടെയും ഡിപ്പോ സെക്യൂരിറ്റി സ്റ്റാഫിന്‍റെയും കൂട്ട മര്‍ദ്ദനമേറ്റത്. തൂങ്ങാമ്പാറ സ്വദേശിയായ മണിയന്‍ 20 രൂപാ നോട്ട് നല്‍കിയ ശേഷം ടിക്കറ്റ് തുകയായ 12 രൂപാ കഴിച്ച് ബാക്കി ചോദിച്ചു.

എന്നാല്‍ ബസ് അപ്പോഴേക്കും കാട്ടാക്കട സ്റ്റാന്‍ഡില്‍ എത്തിയിരുന്നു. ബാക്കി സംബന്ധിച്ച് കണ്ടക്ടറും യാത്രക്കാരനും തമ്മില്‍ തര്‍ക്കമായി. തുടര്‍ന്ന് കണ്ടക്ടര്‍ മണിയന്‍റെ മുഖത്ത് അടിക്കുകയായിരുന്നു.

കൂടെയുണ്ടായിരുന്ന യാത്രക്കാര്‍ ഇതിനെതിരെ പ്രതിഷേധിച്ചെങ്കിലും സെക്യൂരിറ്റി സ്റ്റാഫും എത്തി യാത്രക്കാരനെ മര്‍ദ്ദിച്ചു. മറ്റ് യാത്രക്കാര്‍ പേടിച്ചു ഓടുകയായിരുന്നു എന്നാണു ദൃക്‍സാക്ഷികള്‍ പറയുന്നത്.

വെബ്ദുനിയ വായിക്കുക