ജലതര്‍ക്കം പരിഹരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി

Webdunia
ഞായര്‍, 20 ഏപ്രില്‍ 2014 (10:34 IST)
PRO
PRO
കേരളവും തമിഴ് നാടും തമ്മിലുള്ള നദീജല തര്‍ക്കം ആര്‍ക്കും ദോഷം വരാത്ത രീതിയില്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

കോയമ്പത്തൂരിലെ മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫോണ്ടിയര്‍ ഓഫ്‌ കോയമ്പത്തൂര്‍ റീജിയന്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച വിഷു-ഈസ്റ്റര്‍ ആഘോഷപരിപാടി ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ജനങ്ങള്‍ക്ക്‌ നല്‍കുന്ന അതേ പ്രധാന്യംതന്നെ പ്രവാസികളായ മലയാളികള്‍ക്കും നല്‍കുന്നുണ്ട്. തമിഴ്‌നാട്ടിലെ മലയാളികളുടെ സൌര്യജീവിതത്തിന്‌ തടസമുണ്ടാകാത്ത രീതിയില്‍ പ്രശ്നം പരിഹരിക്കും.

തമിഴ്‌നാടിന്‌ വെള്ളം ലഭിക്കേണ്ടത്‌ അനിവാര്യമാണ്‌ അതുപോലെ തന്നെയാണ്‌ കേരളീയരുടെ സുരക്ഷിതത്വവും അതുകൊണ്ട്‌ പ്രശ്നത്തെ കരുതലോടെ മാത്രമേ കൈകാര്യം ചെയ്യുവാന്‍ കഴിയു എന്നും അദ്ദേഹം പറഞ്ഞു

കേരളവും അയല്‍സംസ്ഥാനങ്ങളും തമ്മിലുള്ള മെച്ചപ്പെട്ട ബന്ധത്തിന്‌ നദീജല തര്‍ക്കം തടസ്സം സൃഷ്ടിക്കുകയില്ലെന്നും തമിഴ്‌നാടിന്‌ ജലം ലഭ്യമാകുന്നതിന്‌ യാതൊരു തടസ്സവും സ്വീകരിച്ചിട്ടില്ലെന്നും സ്വീകരിക്കുകയില്ലെന്നും ഇപ്പോഴത്തെ സ്ഥിതി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു