കഴിഞ്ഞ വെള്ളിയാഴ്ച നിയമസഭയില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് വിവാദ പരാമര്‍ശങ്ങളുമായി കോഴിക്കോട് ഡി സി സി പ്രസിഡന്റ് കെ സി അബു. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് അബു വിവാദപരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്.
ശിവദാസന്‍ നായരെ ജമീല എന്തിനാണ് കടിച്ചതെന്ന് ചോദിച്ച അബു ജമീലയ്ക്ക് കരിമ്പു പോലെ ശരീരമുള്ള ബഷീറിനെ കടിക്കാമായിരുന്നില്ലേ എന്നും ചോദിക്കുന്നുണ്ട്.
ഷിബു ബേബി ജോണ്‍, ബിജി മോള്‍ എം എല്‍ എയെ തടഞ്ഞതും അബു പരാമര്‍ശത്തിന് വിധേയമാക്കി. ഷിബു ബേബി ജോണ്‍ തടഞ്ഞത് ബിജിമോള്‍ ആസ്വദിക്കുകയായിരുന്നെന്നും സിനിമയേക്കാള്‍ നല്ല രംഗമായിരുന്നു അതെന്നും അബു പറഞ്ഞു.
“സുപ്രസിദ്ധ സിനിമ സംവിധായകനായ ബാലചന്ദ്രമേനോനെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു സിനിമയിലെ സീനിനേക്കാളും മികച്ചത് ആയിരുന്നു ഇതെന്ന്. രണ്ടുപേരും ഇത് ആസ്വദിച്ചെന്ന് പറഞ്ഞ അദ്ദേഹം രണ്ടുപേര്‍ക്കും പരാതിയുണ്ടാകാന്‍ സാധ്യതയില്ലെന്നും പറഞ്ഞു”. - കെ സി അബു പറഞ്ഞു.