ജനനവൈകല്യമുള്ള ചോരക്കുഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയില്‍

Webdunia
ചൊവ്വ, 14 ഓഗസ്റ്റ് 2012 (11:38 IST)
PRO
PRO
ജനന വൈകല്യമുള്ള ചോരക്കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട ഇലയില്‍ കണ്ടെത്തി. എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷന് സമീപം എസ് ആര്‍ എം റോഡിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.

ചൂരല്‍കുട്ടയിലാക്കിയാണ് പത്തുദിവസം പ്രായമുള്ള പെണ്‍കുട്ടിയെയാണ്‌ ഉപേക്ഷിച്ചിരിക്കുന്നത്‌. രോഗാവസ്‌ഥയിലായിരുന്ന കുഞ്ഞിനെ എറണാകുളം ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

തൂക്കക്കുറവും ജനനവൈകല്യങ്ങളുമുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമായാല്‍ ശുശുക്ഷേമസമിതിക്ക്‌ കൈമാറും. കുട്ടിക്ക് ജനന വൈകല്യമുള്ളതിനാലാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് കരുതുന്നത്.