ജഗതി ശ്രീകുമാര്‍ എന്ന അതുല്യനടനെ ഹാസ്യതാരം എന്ന നിലയിലേക്ക് താഴ്ത്തിക്കെട്ടരുതെന്ന് സംവിധായകന്‍ സിബി മലയില്‍. ജഗതിക്ക് ‘മികച്ച കൊമേഡിയന്‍’ എന്ന അവാര്‍ഡ് നല്‍കിയ സംസ്ഥാന അവാര്‍ഡ് ജൂറിയോടുള്ള പ്രതിഷേധം സിബി മലയില്‍ മറച്ചുവച്ചില്ല. “ഏറ്റവും പ്രഗത്ഭനായ നടനാണ് ജഗതി ശ്രീകുമാര്‍. അദ്ദേഹം മൂന്നു പതിറ്റാണ്ടായി മലയാള സിനിമയിലുണ്ട്. അങ്ങനെയൊരാള്‍ക്ക് ഇതിലും വലിയ അംഗീകാരം നല്‍കേണ്ടതായിരുന്നു” - സിബി മലയില്‍ പറഞ്ഞു.
മികച്ച നടനും രണ്ടാമത്തെ മികച്ച നടനുമാകാം. എന്നാല്‍ കോമഡി ചെയ്യുന്നതിനും ഗൌരവതരമായ വേഷങ്ങള്‍ ചെയ്യുന്നതിനുമുള്ള അവാര്‍ഡ് പാടില്ല. അങ്ങനെയുള്ള വേര്‍തിരിവ് ശരിയല്ല. പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് അഭിനേതാവിനെ വിലയിരുത്തേണ്ടത് - സിബി മലയില്‍ പറഞ്ഞു.