ഗുണ്ടയെ വീട്ടില്‍ കയറി കുത്തിക്കൊന്നു

Webdunia
വെള്ളി, 24 മെയ് 2013 (14:59 IST)
PRO
PRO
പട്ടാപ്പകല്‍ ഗുണ്ടയുടെ വീട്ടിലെത്തി കുപ്രസിദ്ധ ഗുണ്ടയെ കുത്തിക്കൊന്നു. കായംകുളത്തിനടുത്ത് കരീലക്കുളങ്ങരയില്‍ കുന്നിമേല്‍ തെക്കതില്‍ കൊച്ചി നൌഷാദ് എന്ന 38 കാരനാണ്‌ ഗുണ്ടാസംഘത്തിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ചവറ സ്വദേശി ചില്ല് ശ്രീകുമാര്‍, സുഹൃത്ത് ശാസ്താംകോട്ട സ്വദേശി മണിക്കുട്ടന്‍ എന്നിവരാണ്‌ ബൈക്കിലെത്തി നൌഷാദിനെ കുത്തിക്കൊന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെ നൌഷാദിന്‍റെ വീട്ടിലെത്തിയ ഇവര്‍ ഭാര്യയുടെയും രണ്ടു വയസ്സുള്ള മകന്‍റെയും മുന്നില്‍ വച്ചാണ്‌ നൌഷാദിനെ കുത്തിക്കൊന്നത്. സംഭവ സമയം സ്ഥലത്തുണ്ടായിരുന്ന നിസാമുദ്ദീന്‍ എന്നയാള്‍ക്കും അക്രമികളില്‍ നിന്ന് വെട്ടേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ സംഭവത്തിനു ശേഷം ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമികളുടെ വാഹനം മറ്റൊരു കാറില്‍ തട്ടി അപകടത്തില്‍ പെട്ടു. ഇതോടെ ഇവര്‍ പൊലീസ് പിടിയിലാവുകയാണുണ്ടായത്. മരിച്ച നൌഷാദിന്‍റെയും അക്രമികളുടെയും പേരില്‍ മാവേലിക്കര, കരീലക്കുളങ്ങര എന്നീ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളുടെന്ന് പൊലീസ് അറിയിച്ചു.