ഗണേഷിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റ്

Webdunia
തിങ്കള്‍, 14 ഒക്‌ടോബര്‍ 2013 (16:38 IST)
PRO
ഗണേഷിന് മന്ത്രിസ്ഥാനം തിരികെ നല്‍കാന്‍ തീരുമാനിച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത്. ഗണേഷ് ഉടന്‍ സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നുള്ള മാധ്യമവാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കെ ബി ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനമായില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഗണേഷിന് മന്ത്രിസ്ഥാനം നല്‍കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ അടുത്ത യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിസ്ഥാനം വേണമെന്ന കേരള കോണ്‍ഗ്രസ് ബിയുടെ കത്ത് ലഭിച്ചു. ഇത് എല്ലാവരുമായി ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കും. മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടിക്ക് ഒരു സ്ഥാനം നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇത് ഇനി എല്ലാവരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും.