ക്രിസ്തുവിനെ കമ്മ്യൂണിസ്റ്റ് രക്തസാക്ഷിയായി ചിത്രീകരിച്ചതിനെത്തുടര്‍ന്നുള്ള വിവാദത്തില്‍ മന്ത്രി പി ജെ ജോസഫ് പ്രതികരിക്കുന്നു. ക്രിസ്തുവിനെ വിപ്ലവകാരിയും വഴികാട്ടിയുമായി കാണുന്നതില്‍ തെറ്റില്ലെന്ന് ജോസഫ് അഭിപ്രായപ്പെട്ടു. എന്നാല്‍ ക്രിസ്തുവിനെ പ്രചാരണത്തിന് ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ജോസഫ് അഭിപ്രായപ്പെട്ടു.
സി പി എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി തിരുവനന്തപുരത്ത് നടന്ന കമ്യൂണിസ്റ്റ് ചരിത്ര പ്രദര്‍ശനത്തില്‍ ക്രിസ്തുവിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചത് വിവാദമായിരുന്നു. ക്രിസ്തുവിനെ കമ്മ്യൂണിസ്റ്റ് രക്തസാക്ഷിയായി ചിത്രീകരിച്ചെന്ന് ആരോപിച്ച് ക്രിസ്ത്യന്‍ മതസംഘടനകള്‍ രംഗത്ത് വന്നിരുന്നു.
എന്നാല്‍ സി പി എം നിലപാടിനെ ന്യായികരിച്ച് പിണറായി വിജയനും വി എസ് അച്യുതാനന്ദനും രംഗത്ത് വന്നിരുന്നു.