ക്രിമിനല്‍ പൊലീസിനെ പുറത്താക്കാന്‍ നോട്ടീസ് പോലും വേണ്ട: കോടതി
വെള്ളി, 23 മാര്‍ച്ച് 2012 (12:35 IST)
PRO
PRO
നോട്ടീസ് പോലും നല്‍കാതെ ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുകാരെ പിരിച്ച് വിടാമെന്ന് ഹൈക്കോടതി. ഇത്തരക്കാരെ പരിശീലനത്തിന് എടുക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു.
ക്രിമിനല്‍ കേസിന്റെ പേരില്‍ പൊലീസ് റാങ്ക്‌ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കാത്തതിനെ ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, ജസ്റ്റിസ് സി ടി രവികുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റെ നിരീക്ഷണം.
ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുകാര്‍ക്ക് ആയുധ പരിശീലനം ലഭിച്ചാല്‍ അത് രാജ്യത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. ഇതില്‍ വീഴ്ച ഉണ്ടായല്‍ ഡി ഐ ജി ഉള്‍പ്പെടെയുള്ളവര്‍ കുറ്റക്കാരാണെന്നും കോടതി ചൂണ്ടിക്കാട്ടി. ക്രിമിനല്‍ പശ്ചാത്തലമുള്ള ഐ പി എസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ള പൊലീസുകാരുടെ പട്ടിക ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.