കോണ്‍ഗ്രസുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് എന്‍എസ്എസ് നേതൃത്വം. തങ്ങളെ അപമാനിച്ചവരുമായി ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുനിനല്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
പരിഹാരത്തിന് മുന്‍കൈയെടുക്കുമെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുകയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടേത് ശത്രുതാ മനോഭാവവമാണ്. എന്‍എസ്എസിനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന അടവുനയമാണെന്നും അത് താന്‍ പുച്ഛിച്ചു തള്ളുകയാണെന്നും അദ്ദേഹം പറഞ്ഞു.
രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വന്നാലും തങ്ങളുടെ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു. ആന കരിമ്പിന്‍ കാട്ടില്‍ കയറിയതുപോലെയാണ് വിദ്യാഭ്യാസ വകുപ്പ് ഇപ്പോഴെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എയ്ഡഡ് മേഖലയെ തകര്‍ക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.