കോണ്‍ഗ്രസിലേക്ക് സ്വാഗതം

WDWD
മുതിര്‍ന്ന നേതാവ് കെ കരുണാകരനെ കോണ്‍ഗ്രസിലേക്ക് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി സ്വാഗതം ചെയ്തു. ഞായറാഴ്ച വൈകിട്ട് നടന്ന ചര്‍ച്ചയിലാണ് സോണിയ കരുണാകരന് സ്വാഗതമോതിയത്. ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച മാത്രമേ ഉണ്ടാകൂ.

കരുണാകരനും സോണിയയും തമ്മില്‍ 15 മിനിട്ട് കൂടിക്കാഴ്ച നടത്തുകയുണ്ടായി. എ ഐ സി സി ജനറല്‍ സെക്രട്ടറി മൊഹ്സിനാ കിദ്വായിയും ചര്‍ച്ചയില്‍ പങ്കെടുത്തു.

കരുണാകരന് കോണ്‍ഗ്രസില്‍ നല്‍കേണ്ട പദവിയെ കുറിച്ച് തീരുമാനമുണ്ടായില്ലെന്നാണ് അറിയുന്നത്. ലയന സമ്മേളനം വേണമെന്ന് കരുണാകരന്‍ ആവശ്യമുന്നയിച്ചതായി സൂചനയുണ്ട്. ഇതിലും പിന്നീട് തിരുമാനമുണ്ടാകും.

രണ്ട് വര്‍ഷം മുന്‍പ് പാര്‍ട്ടി വിട്ട കരുണാകരന്‍ അടുത്തിടെ കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി മൊഹ്സിനാ കിദ്വായി തിരുവനന്തപുരത്തെത്തി കരുണാകരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് സോണിയ കരുണാകരനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്.

വെബ്ദുനിയ വായിക്കുക