കോട്ടയത്തും കൊല്ലത്തും പോപ്പുലര്‍ ഫ്രണ്ടിന്റെ പരേഡ് നിരോധിച്ചു

Webdunia
തിങ്കള്‍, 30 ജൂലൈ 2012 (12:24 IST)
PRO
PRO
കോട്ടയം കൊല്ലം ജില്ലകളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നടത്താനിരുന്ന ഫ്രീഡം പരേഡ് നിരോധിച്ചു. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയാതാണ് ഇക്കാര്യം. മറ്റ്‌ ജില്ലകളില്‍ പരേഡിനുള്ള അനുമി തേടിയിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

പോപ്പുലര്‍ ഫ്രണ്ട് ആഗസ്ത് 15 ന് നടത്തുന്ന ഫ്രീഡം പരേഡ് അനുവദിക്കാനാകില്ലെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന് നിരോധിത സംഘടനയായ സിമിയുമായി ബന്ധമുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനം രാജ്യസുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാനത്ത് നടന്ന 27 രാഷ്ട്രീയ കൊലപാതകങ്ങളില്‍ സംഘടനയ്ക്ക് ബന്ധമുണ്ട്. സിപിഎം ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഇപ്പോഴത്തെ ഭാരവാഹികള്‍ സിമി മുന്‍ ഭാരവാഹികളാണെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.