കൊല്ലത്ത് ശക്തമായ കാറ്റ്; രണ്ടു വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു

Webdunia
തിങ്കള്‍, 8 ജൂണ്‍ 2015 (13:43 IST)
സംസ്ഥാനത്ത് മഴ ശക്തമാകുന്നതിനൊപ്പം കാറ്റും കരുത്താര്‍ജ്ജിച്ചു. കൊല്ലം ജില്ലയില്‍ തിങ്കളാഴ്ച രാവിലെ ആഞ്ഞുവീശിയ കാറ്റില്‍ രണ്ടു വീടുകളുടെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. എന്‍ കെ പ്രമേചന്ദ്രന്‍ എം പി സ്ഥലം സന്ദര്‍ശിച്ചു.
 
കൊല്ലം ജില്ലയുടെ തീരപ്രദേശമായ ഒഴുക്കുതോട്ടില്‍ ആണ് തിങ്കളാഴ്ച രാവിലെ ശക്തമായ കാറ്റു വീശിയത്.  രാവിലെ ആറേമുക്കാലോടെയാണ് കാറ്റു വീശിയത്.  ആര്‍ച്ച ഭവനില്‍ സന്തോഷ്, വിദ്യാഭവനില്‍ വിമല എന്നിവരുടെ വീടുകളാണ് ഭാഗികമായി തകര്‍ന്നത്. 
 
സന്തോഷിനും മകള്‍ ആര്‍ച്ചയ്ക്കും ഷീറ്റിന്റെ ഭാഗങ്ങള്‍ വീണ് പരുക്കേറ്റു.