കൊച്ചി രാജ്യാന്തര ചലച്ചിത്രോത്സവം ഒക്‌ടോബറില്‍

Webdunia
ഞായര്‍, 23 ജൂണ്‍ 2013 (17:44 IST)
PRO
PRO
എറണാകുളം ജില്ല ടൂറിസം പ്രമോഷന്‍ കൗസിലിന്റെ ആഭിമുഖ്യത്തില്‍ രണ്ടാമത് കൊച്ചി രാജ്യാന്തര ചലച്ചിത്രോത്സവം (കിഫ് 2014) ഒക്‌ടോബറില്‍ സംഘടിപ്പിക്കും. ജില്ല കളക്ടര്‍ പിഐ ഷെയ്ക്ക് പരീത് അറിയിച്ചതാണീ വിവരം.

സംസ്ഥാന സര്‍ക്കാരിന്റെയും ഫിലിം സൊസൈറ്റികളുടെയും സഹകരണത്തോടെയാണ് ചലച്ചിത്രമേള സംഘടിപ്പിക്കുക. ചലച്ചിത്ര, സാംസ്‌കാരിക പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി വിപുലമായ സംഘാടക സമിതിക്കും ഫെസ്റ്റിവല്‍ സെക്ര'റിയേറ്റിനും രൂപം നല്‍കുമെന്ന് കളക്ടര്‍ പറഞ്ഞു.

ഓണം, ലോക ടൂറിസം ദിനം, റംസാന്‍, ദീപാവലി, ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങളും വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. കൊച്ചി നഗരത്തിന് പുറത്തുള്ള പ'ണങ്ങളിലും ഇക്കുറി പരിപാടികളുണ്ടാകുമെന്ന് കളക്ടര്‍ പറഞ്ഞു