കൊച്ചി മെട്രോ റെയില്‍വേ പദ്ധതിയില്‍ തന്റെ പങ്കാളിത്തം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്ന് ഇ ശ്രീധരന്‍. കൊച്ചി മെട്രോ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ ചോദ്യങ്ങളോട് ശ്രീധരന്‍ പ്രതികരിച്ചില്ല.
അതേസമയം, തിരുവനന്തപുരം മോണോറെയില്‍ പദ്ധതി ഡിഎംആര്‍സിയെ തന്നെ ഏല്‍പ്പിക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.
ചെന്നൈ മാതൃകയില്‍ കൊച്ചി മെട്രോ പദ്ധതി നടപ്പാക്കുമെന്നും പദ്ധതിയുടെ ചുമതല ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനായിരിക്കുമെന്നും കേന്ദ്ര നഗരവികസന മന്ത്രി കമല്‍നാഥ് പറഞ്ഞിരുന്നു. ഇതിന്‍റെ നേതൃത്വം ഇ ശ്രീധരനെ ഏല്‍പ്പിക്കണമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും മന്ത്രി അറിയിച്ചിരുന്നു.