കൊക്കെയ്ന്‍: സിനിമാതാരങ്ങളുടെ പങ്ക് വ്യക്തമാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്

Webdunia
ഞായര്‍, 8 ഫെബ്രുവരി 2015 (17:44 IST)
കൊക്കെയ്‌ന്‍ കേസില്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് എതിരായ ആരോപണങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്തണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു.
 
ആഷിക് അബു, റിമ കല്ലിങ്കല്‍, ഫഹദ് ഫാസില്‍ എന്നിവരുടെ പങ്കിനെക്കുറിച്ച് വ്യക്തമാക്കണമെന്നാണ് കത്തിലെ ആവശ്യം. കൊക്കെയ്ന്‍ കേസില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കണം. പങ്കുണ്ടെങ്കില്‍ ഇവര്‍ക്കെതിരെ നടപടി എടുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. 
 
അതേസമയം, സിനിമാ പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെങ്കില്‍ അക്കാര്യം വ്യക്തമാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ആണ് കത്തയച്ചിരിക്കുന്നത്.