കൌമാരക്കാരന്‍റെ കൈ വെട്ടിമാറ്റാന്‍ ക്വട്ടേഷന്‍ നല്‍കിയ പൊലീസുകാരന്‍ അറസ്റ്റില്‍. പൂവാര്‍ അരുമാനൂര്‍ ഇരുവൈകോണം വടക്കേ കുഴിവിള വീട്ടില്‍ രാജ്കുമാര്‍(26) ആണ് പിടിയിലായത്. മൂന്നു വര്‍ഷം മുന്‍പ് അയല്‍വാസിയായ പ്രജിത്തി(16)ന്‍റെ കൈവെട്ടാനാണ് രാജ്കുമാര്‍ ക്വട്ടേഷന്‍ നല്‍കിയത്. മൂന്നുപേരടങ്ങിയ ഗുണ്ടാസംഘം അന്ന് പ്രജിത്തിന്‍റെ കൈ വെട്ടുകയും ചെയ്തു.
പ്രജിത്തിന്‍റെ പിതാവ് തനിക്കെതിരെ മന്ത്രവാദം ചെയ്യുന്നതായി സംശയിച്ചാണ് രാജ്കുമാര്‍ പ്രതികാരം തീര്‍ക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ സമീപിച്ചത്. ക്വട്ടേഷന്‍ അംഗങ്ങള്‍ കഴിഞ്ഞ മാസം പിടിയിലായതോടെ രാജ്കുമാര്‍ ഒളിവില്‍ പോയിരുന്നു.