കേരള സാഹിത്യ അക്കാദമി അവാര്‍ഡുകളില്‍ തിരിമറിയെന്ന് റിപ്പോര്‍ട്ട്. ഒരു സ്വകാര്യ വാര്‍ത്താചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കവിതയ്ക്കും കഥയ്ക്കും നല്കിയ പുരസ്കാരങ്ങള്‍ ആണ് വിവാദമായിരിക്കുന്നത്.
സുഗതകുമാരി, ഇ വി രാമകൃഷ്ണന്‍, പ്രസന്നരാജന്‍ എന്നിവര്‍ ആയിരുന്നു കവിതയുടെ വിധികര്‍ത്താക്കളായത്. സുഗതകുമാരിയും ഇ വി രാമകൃഷ്ണനും ഒന്നാം ഗ്രേഡ് നല്‍കിയത് വീരാന്‍ കുട്ടിയുടെ 'മണ്‍വീറ്' എന്ന സമാഹാരത്തിന്. സ്വാഭാവികമായും പുരസ്കാരം കിട്ടേണ്ടത് വീരാന്‍ കുട്ടിക്ക്. പക്ഷേ അക്കാദമി അവാര്‍ഡ് നല്‍കിയത് കെ ആര്‍ ടോണിയുടെ 'ഓ നിഷാദ'യ്ക്ക് ആയിരുന്നു.
ഗ്രേസി, സി രാധാകൃഷ്ണന്‍, സക്കറിയ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. ഗ്രേസി ഒന്നാം സ്ഥാനം നല്‍കിയത് ഉണ്ണി ആറിന്റെ 'കോട്ടയം 17'ന് . സി രാധാകൃഷ്ണന്‍, ബി മുരളിയുടെ 'പഞ്ചമി ബാറി'നും സക്കറിയ തോമസ് ജോസഫിന്റെ 'മരിച്ചവര്‍ സിനിമകാണുകയാണി'നും ഒന്നാം ഗ്രേഡിട്ടു.
എന്നാല്‍ ഇവരില്‍ രണ്ടാം ഗ്രേഡ് ഉണ്ണി ആറിന് ആണ്. സക്കറിയ ഉണ്ണി ആറിന് രണ്ടാം ഗ്രേഡ് നല്‍കിയപ്പോള്‍ ബി മുരളിക്കും തോമസ് ജോസഫിനും രണ്ടാം ഗ്രേഡേയില്ല. നാലാം ഗ്രേഡും മൂന്നാം ഗ്രേഡും കിട്ടിയ തോമസ് ജോസഫ്, ഉണ്ണി ആറിനെ മറികടന്ന് അവാര്‍ഡ് നേടി. ഈ അവാര്‍ഡിലും അട്ടിമറി നടന്നു എന്ന് വ്യക്തം.
നോവലില്‍ എല്ലാവരും ഒരേപോലെ എ ഗ്രേഡ് നല്‍കിയ കെ.ആര്‍ മീരയെ അവര്‍ഡിനു തെരഞ്ഞെടുത്തു എന്നതുമാത്രം ആശ്വാസം.