കേരളത്തില്‍ 25 ലക്ഷം അന്യസംസ്ഥാന തൊഴിലാളികള്‍

Webdunia
വെള്ളി, 15 ഫെബ്രുവരി 2013 (15:46 IST)
PRO
PRO
കേരളത്തില്‍ 25 ലക്ഷം അന്യസംസ്ഥാന തൊഴിലാളികള്‍ ഉണ്ടെന്ന്‌ തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍. പ്രതിവര്‍ഷം 2,35,000 പേര്‍ സംസ്ഥാനത്ത്‌ എത്തുന്നു. 17,500 കോടി രൂപ സംസ്ഥാനത്തിനു പുറത്തേക്ക്‌ ഒഴുകുകയാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തു വരള്‍ച്ച മൂലം 7995 കോടി രൂപയുടെ നഷ്ടമുണ്ടായതായി റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്‌ നിയമസഭയില്‍ അറിയിച്ചു. വരള്‍ച്ച ഒരു ലക്ഷത്തിലേറെ കര്‍ഷകരെ ബാധിച്ചതായും അദ്ദേഹം പറഞ്ഞു. ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു റവന്യൂ മന്ത്രി.