കേരളത്തിലെ ആറ് മന്ത്രിമാര്‍ ഈ വര്‍ഷം തങ്ങളുടെ സ്വത്തുവിവരം വെളിപ്പെടുത്തിയിട്ടില്ല. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 12നകം മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും തങ്ങളുടെ സ്വത്തുവിവരം വെബ്സൈറ്റ് വഴി പ്രഖ്യാപിക്കുമെന്ന് തീരുമാനിച്ചിരുന്നു.
സംസ്ഥാനത്തെ പല മന്ത്രിമാരും പേഴ്സണല്‍ സ്റ്റാഫംഗങ്ങളും സ്വത്ത് വിവരം വെളിപ്പെടുത്താന്‍ തയ്യാറാവുന്നില്ല എന്നാണ് അറിയുന്നത്. അതേസമയം സ്വത്ത് വെളിപ്പെടുത്തിയ മന്ത്രിമാര്‍ പലരും മുന്‍വര്‍ഷങ്ങളിലെ കണക്ക് അതേപടി ആവര്‍ത്തിക്കുകയാണ് ചെയ്തത്.
സംസ്ഥാനത്തെ ആറ് മന്ത്രിമാരാണ് നിലവില്‍ ഈ തീരുമാനം പാലിക്കാഞ്ഞത്. ഉന്നതോദ്യോഗസ്ഥരെല്ലാം സ്വത്ത് വെളിപ്പെടുത്തുമെന്ന പ്രഖ്യാപനവും പൂര്‍ണമായും പാലിച്ചിട്ടില്ല.
കെപി മോഹനന്, അനൂപ് ജേക്കബ്, ഷിബു ബേബി ജോണ്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് തുടങ്ങിയ മന്ത്രിമാരാണ് തങ്ങളുടെ സ്വത്ത് വെളിപ്പെടുത്താത്തിരിക്കുന്നത്.