ബജറ്റിന്റെ കാര്യത്തില്‍ കേരളം കേന്ദ്രസര്‍ക്കാരിനേക്കാള്‍ രണ്ടുവര്‍ഷം മുന്നിലാണെന്ന് റവന്യൂമന്ത്രി കെ എം മാണി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി മാണി. പാര്‍ലമെന്റില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി അവതരിപ്പിച്ച ബജറ്റിനെ വിലയിരുത്തി സംസാരിക്കുകയായിരുന്നു മാണി.
വിലക്കയറ്റം നിയന്ത്രിക്കാന്‍ ഒരു നടപടിയും ബജറ്റില്‍ ഇല്ലെന്ന് പറഞ്ഞ മാണി കേന്ദ്രബജറ്റ് കോര്‍പ്പറേറ്റ് സൌഹൃദബജറ്റ് ആണെന്നും ആരോപിച്ചു. സബ്‌സിഡികള്‍ എടുത്തുകളയുന്നത് കേള്‍ക്കാന്‍ നല്ലതാണ്. പക്ഷേ പാവപ്പെട്ടവര്‍ക്ക് അത് ഭാരമാകുകയാണ്. അവരെ സഹായിക്കാന്‍ പ്രത്യേക പദ്ധതികള്‍ വേണം.
ബജറ്റ് ത്യപ്തികരമല്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു. കൂടാതെ, പല സംസ്ഥാനങ്ങളുടെയും പേരെടുത്തു പറഞ്ഞപ്പോള്‍ കേരളത്തെ അവഗണിച്ചെന്നും അദ്ദേഹം ആരോപിച്ചു. കേരളം ഏറെ ഉറ്റു നോക്കിയിരുന്നത് എയിംസിനായിരുന്നു. എന്നാല്‍, എയിംസ് അനുവദിച്ചില്ല. തിരുവനന്തപുരത്തെ, നാഷണല്‍ ഇന്‍സ്റ്റിട്യൂട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് ഇന്‍സ്റ്റിട്യൂടിനെ സർവ്വകലാശാലയാക്കി മാറ്റിയിട്ടുണ്ട്.