കെ എസ്‌ യുവിന്റെ സ്ഥാനം സിംഹവാലന്‍ കുരങ്ങിലും താഴെ: എംഎസ്എഫ്

Webdunia
ചൊവ്വ, 26 ജൂണ്‍ 2012 (19:15 IST)
PRO
PRO
വംശനാശഭീഷണി നേരിടുന്ന സിംഹവാലന്‍ കുരങ്ങിലും താഴെയാണ് കെ എസ് യുവിന്റെ സ്ഥാനമെന്ന് എം എസ്‌ എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ പി കെ ഫിറോസ്‌. ക്യാമ്പസുകളില്‍ കെ എസ്‌ യുവിന്‌ ഒറ്റയ്ക്ക്‌ നിന്നു ജയിക്കാനാകില്ലെന്നും പി കെ ഫിറോസ്‌ പറഞ്ഞു. നേരത്തെ കുഞ്ഞാലിക്കുട്ടിക്കെതിരെ കെ എസ് യും വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു ഫിറോസ്.

വിദ്യാഭ്യാസവകുപ്പില്‍ പിന്‍സീറ്റ് ഡ്രൈവിംഗ് ആണെന്ന കെ എസ് യു വിന്റെ പ്രസ്താവന തമാശയായി കണ്ടാല്‍ മതിയെന്ന വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയ്ക്കെതിരെയായിരുന്നു കെ എസ് യു നേരത്തെ രംഗത്ത് വന്നത്.

കുഞ്ഞാലിക്കുട്ടി പറയുന്നത്‌ കേട്ടാല്‍ തമാശ പറയുന്നത്‌ ആരാണെന്ന്‌ മനസിലാകും. ഞങ്ങള്‍ ചാനലില്‍ പറയാവുന്ന തമാശകളെ പറയാറുള്ളൂ. കുഞ്ഞാലിക്കുട്ടി പുറത്തു പറയാനാവാത്ത തമാശകളാണ്‌ പറയുന്നതെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ്‌ വി എസ്‌ ജോയ്‌ മലപ്പുറത്ത് പറഞ്ഞു.