കുത്തം‌പുള്ളി കൈത്തറി സാരികള്‍ക്ക് ബൌദ്ധികാവകാശം

Webdunia
വെള്ളി, 17 സെപ്‌റ്റംബര്‍ 2010 (12:45 IST)
കാസര്‍കോഡ്, തൃശൂര്‍ കുത്തം‌പുള്ളി സാരികള്‍ക്ക് ഭൂമിശാസ്ത്ര സൂചക ബൌദ്ധികാവകാശം ലഭിച്ചു. മികച്ച ഗുണനിലവാരവും തനിമയുമുള്ള ഉല്‍‌പ്പന്നങ്ങള്‍ക്കാണ് പ്രദേശത്തിന്‍റെ പേരില്‍ അംഗീകാരം നല്‍കുന്നത്.

ഇന്ത്യയില്‍ ഇതുവരെ 132 ഉല്‍‌പ്പന്നങ്ങള്‍ക്കാണ് ഭൂമിശാസ്ത്ര സൂചക ബൌദ്ധികാവകാശം ലഭിച്ചിട്ടുള്ളത്. ഇതില്‍ 15 എണ്ണം കേരളത്തില്‍ നിന്നുള്ളവയാണ്. 2005ല്‍ ആറന്‍‌മുള്ള കണ്ണാടിയാണ് കേരളത്തില്‍ നിന്ന് പട്ടികയില്‍ ആദ്യമായി ഇടം പിടിച്ചത്.

ആലപ്പുഴ കയര്‍, ഞവറ അരി, പാലക്കാടന്‍ മട്ട അരി, മലബാര്‍ കുരുമുളക്, ആലപ്പുഴ പച്ച ഏലം, പാലക്കാട് മദ്ദളം, കൈതയോല കരകൌശല ഉല്‍‌പ്പന്നങ്ങള്‍, വെങ്കലം പിടിപ്പിച്ച ചിരട്ട കരകൌശല ഉല്‍‌പ്പന്നങ്ങള്‍, പൊക്കാളി അരി, വാഴക്കുളം കൈതച്ചക്ക, കണ്ണൂര്‍ വീട്ടുപകരണങ്ങള്‍, ബാലരാമപുരം സാരി തുടങ്ങിയവയാണ് മറ്റ് കേരള ഉല്‍‌പ്പന്നങ്ങള്‍.

ലോക വ്യാപാര സംഘടനയില്‍ അംഗമെന്ന നിലയ്ല് ഇന്ത്യന്‍ ഉല്‍‌പ്പന്നങ്ങള്‍ക്ക് ഭൂമിശാസ്ത്ര സൂചകം പ്രാബല്യത്തില്‍ വന്നത് 2003 സെപ്റ്റംബറിലാണ്.