കീഴാറ്റൂര്‍ ബൈപ്പാസ്: സമവായം ഉണ്ടാകുന്നത് വരെ വിജ്ഞാപനം ഇറക്കില്ലെന്ന് മന്ത്രി ജി സുധാകരന്‍

Webdunia
വ്യാഴം, 28 സെപ്‌റ്റംബര്‍ 2017 (17:04 IST)
കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തിനുളള വിജ്ഞാപനം ഉടന്‍ ഇല്ലെന്നും വിജ്ഞാപനം ഇറക്കുന്നത് നീട്ടിവെച്ചെന്നും പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ഇക്കാര്യത്തില്‍ സമവായമുണ്ടാകുന്നതു വരെ വിഞ്ജാപനം ഇറക്കില്ല. വയല്‍ നികത്താതെ ബദല്‍ റോഡ് നിര്‍മ്മിക്കുന്നതിനുള്ള സാധ്യതയും പരിശോധിക്കുമെന്നും സമര സമിതിയുമായി നടത്തിയ ചര്‍ച്ചയില്‍ മന്ത്രി പറഞ്ഞു. 
 
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന സമിതി ആ പ്രദേശം സന്ദര്‍ശിക്കും. അതേസമയം സമരം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് കീഴാറ്റൂരിലെത്തിയ ശേഷം മാത്രം തീരുമാനിക്കുമെന്ന് സമര സമിതി നേതാക്കള്‍ അറിയിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ജനകീയ സമിതി സമരം തുടങ്ങിയത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article