കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ നിലപാട് വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. റിപ്പോര്‍ട്ടില്‍ കര്‍ഷകര്‍ക്ക് അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് സുധീരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ കേന്ദ്ര സര്‍ക്കാരില്‍നിന്ന് അനുകൂല തീരുമാനം നേടിയെടുക്കുമെന്നും സുധീരന്‍ അറിയിച്ചു.
മലയോര മേഖലകളില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രധാന തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാകും എന്നുറപ്പാണ്. കസ്തൂരിരംഗന്‍ വിജ്ഞാപനം പിന്‍വലിച്ചില്ലെങ്കില്‍ കെ എം മാണി അടക്കമുള്ളവര്‍ രാജിവെയ്ക്കുമെന്ന് പി സി ജോര്‍ജ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
കര്‍ഷകരെ സഹായിക്കുന്നവര്‍ക്ക് മാത്രം വോട്ട് നല്‍കുമെന്ന് കെസിബിസിയും വ്യക്തമാക്കിയിട്ടുണ്ട്.