കര്‍ഷകരില്‍ നിന്ന് ഉല്പന്നങ്ങള്‍ നേരിട്ട് ശേഖരിക്കും
: ദിവാകരന്‍
ചൊവ്വ, 8 ഏപ്രില്‍ 2008 (19:31 IST)
WD
WD
അവശ്യസാധന വില നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ഷകരില്‍ നിന്ന് നേരിട്ട് ഉല്‍പന്നങ്ങള്‍ ശേഖരിക്കുമെന്ന് ഭക്‍ഷ്യമന്ത്രി സി ദിവാകരന്‍. തിരുവനന്തപുരത്ത് ചൊവ്വാഴ്ച ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
സപ്ലൈകോയും കണ്‍സ്യൂമര്‍ഫെഡും കര്‍ഷകരുമായി നേരിട്ട് ബന്ധം സ്ഥാപിക്കും. ഇങ്ങനെ ഉല്പന്നങ്ങള്‍ ശേഖരിക്കും. ഈ പദ്ധതി വിജയിക്കുമെന്നാണ് പ്രതീക്ഷ.
ബഹുരാഷ്ട്ര കുത്തകകള്‍ കര്‍ഷകരെ നേരിട്ട് ബന്ധപ്പെട്ട് ഉല്‍പന്നങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇത് വിലക്കയറ്റത്തിന് ഇടയാക്കുന്നുണ്ട്. ഇത് തടയാനാണ് പുതിയ പദ്ധതി. പുതിയ പദ്ധതിയെ കുറിച്ച് പഠിക്കാന്‍ ഭക്‍ഷ്യ സില്വില്‍ സപ്‌ളൈസ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇന്നത്തെ യോഗത്തില്‍ കൃഷിമന്ത്രി മുല്ലക്കര രത്നാകരനും സംബന്ധിച്ചു. മറ്റ് ബന്ധപ്പെട്ട വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥരും സംബന്ധിച്ചു.