കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനെ വിജിലന്‍സ് ചോദ്യം ചെയ്തു. തിരുവനന്തപുരം വിജിലന്‍സ് ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്.
കോടികള്‍ വിലമതിക്കുന്ന 44 ഏക്കര്‍ ഭൂമി, വ്യാജരേഖകളുണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. 160 ഓളം കുടുംബങ്ങള്‍ക്കാണ് പതിറ്റാണ്ടുകളായി കൈവശം വെച്ച ഭൂമിയില്‍ ഉടമസ്ഥാവകാശം നഷ്ടപ്പെടുന്നത്.
കടകംപള്ളിയിലെ ഭൂമിതട്ടിപ്പിന് എതിരായ സമരം സിപിഎം ഏറ്റെടുത്തിരുന്നു. വി എസ് അച്യുതാനന്ദന്റെ സന്ദര്‍ശനത്തിനു പിന്നാലെ കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ തട്ടിപ്പിന് ഇരയായവരുടെ കൂട്ടായ്മയും നടന്നു.