ഓപ്പറേഷന്‍ കുബേര: മൊട്ട രാജു പിടിയില്‍

Webdunia
വെള്ളി, 21 ജൂണ്‍ 2013 (16:42 IST)
PRO
PRO
അനധികൃത പണമിടപാട് കേസുകളിലെ പ്രതികളെ പിടികൂടാനുള്ള പദ്ധതി പ്രകാരം പൊലീസിന്റെ നോട്ടപ്പുള്ളിയായ 40 കാരന്‍ രാജു എന്ന മൊട്ട രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഫോര്‍ട്ട് പൊലീസാണ്‌ രാജുവിനെ പിടികൂടിയത്. പണമിടപാടു സംബന്ധിച്ച് രാജുവിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ്‌ പൊലീസ് ഇയാളെ പിടികൂടിയത്.

തിരുവനന്തപുരം കല്ലുമ്മൂടിലെ രാജുവിന്‍റെ വസതിയില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ചതും കണക്കില്‍ പെടാത്തതുമായ 1.42 ലക്ഷം രൂപയും കണ്ടെടുത്തു. 50 ലേറെ ബ്ലാങ്ക് ചെക്കുകളും മറ്റ് ഇടപാട് രേഖകളും പൊലീസ് പിടിച്ചെടുത്തു.