സോഷ്യലിസ്റ്റ് ജനത -ഡെമോക്രാറ്റിക് പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കും. എം പി വീരേന്ദ്രകുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. വീരേന്ദ്രകുമാര്‍ തന്നെയായിരിക്കും സ്ഥാനാര്‍ഥി എന്നാണ് സൂചന. ഇത് സംബന്ധിച്ച അന്തിമ തീരുമാനം നാളെ ഉണ്ടാകും.
1800 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫിന് കഴിഞ്ഞ വര്‍ഷം പാലക്കാട് നഷ്ടമായത്. സിപിഎമ്മിന്റെ എം ബി രാജേഷിനോടാണ് കോണ്‍ഗ്രസിലെ സതീശന്‍ പാച്ചേനി തോറ്റത്. ഇത്തവണ സീറ്റ് തിരിച്ചുപിടിക്കാം എന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. എം ബി രാജേഷ് തന്നെയാണ് ഇത്തവണയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
പാലക്കാട് സീറ്റ് നല്‍കാമെന്നും ഈ സീറ്റില്‍ പരാജയപ്പെട്ടാല്‍ പിന്നീട് ഒഴിവുവരുന്ന രാജ്യസഭ സീറ്റ് നല്‍കുന്നത് പരിഗണിക്കാമെന്നുമുള്ള ഫോര്‍മുലയാണ് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് ജനതയ്ക്കു മുന്നില്‍ വച്ചത്.
വടകരയോ വയനാടോ വേണമെന്ന നിലപാടില്‍ ആയിരുന്നു സോഷ്യലിസ്റ്റ് ജനത. എന്നാല്‍ ഒടുവില്‍ കോണ്‍ഗ്രസിന്റെ ഒത്തുതീര്‍പ്പ് ഫോര്‍മുലയ്ക്ക് അവര്‍ വഴങ്ങി.