'എന്റെ രക്തത്തിനു‌വേണ്ടി വൈദികര്‍ ദാഹിച്ചു; മതിവരാത്തവര്‍ ഇപ്പോള്‍ കോണ്‍ഗ്രസിനു നേരേ’

Webdunia
വ്യാഴം, 13 മാര്‍ച്ച് 2014 (19:00 IST)
PRO
PRO
തന്റെ രക്തത്തിന് വേണ്ടി ചില വൈദികര്‍ ദാഹിച്ചുവെന്ന് ഇടുക്കി എം പി പിടി തോമസ്. തന്റെ രക്തം കുടിച്ചിട്ടും മതിവരാത്തവര്‍ ഇപ്പോള്‍ കോണ്‍ഗ്രസിനു നേരെ തിരിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കിയില്‍ മത്സരിക്കുന്നതില്‍ നിന്ന് താന്‍ മാറിനിന്നിട്ടും ഇടതുപക്ഷത്തേക്ക് കുഞ്ഞാടുകളെ എത്തിക്കാനാണ് അവരുടെ ശ്രമമെന്നും തോമസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടുകളും സീറ്റ് നഷ്ടപ്പെടാന്‍ കാരണമായി. എന്നാല്‍ ഇക്കാര്യത്തില്‍ താന്‍ സ്വീകരിച്ച നിലപാട് ശരിയാണെന്ന് കാലം തെളിയിക്കും. ഇടുക്കി സീറ്റ് ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിച്ചിരുന്നതെന്നും തോമസ് പറഞ്ഞു.