ചെന്നിത്തലയെ മന്ത്രിയാക്കിയില്ലെങ്കില്‍ സര്‍ക്കാരിനെ താഴെയിറക്കുമെന്ന എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ വിവാദ പ്രസ്താനവനയ്ക്ക് മറുപടി പറയാതെ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഒഴിഞ്ഞുമാറി. ലോകസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയല്ലെതെ തനിക്ക് മറ്റൊരു അജണ്ടയുമില്ലെന്ന് ചെന്നിത്തല പറഞ്ഞു.
കെ പി സി സി പ്രസിഡന്റെന്ന നിലയില്‍ പാര്‍ട്ടിയെ താന്‍ മുന്നോട്ട് നയിക്കുമെന്ന പറഞ്ഞ ചെന്നിത്തല മന്ത്രിയാകാന്‍ താത്‌പര്യമുണ്ടോ ഇല്ലയോ എന്നകാര്യം ഇത്തവണ വ്യക്തമാക്കിയില്ല. സുകുമാരന്‍ നായരുടെ പ്രസ്താവനയെ തുടര്‍ന്ന് വെട്ടിലായിരിക്കുന്നത് ചെന്നിത്തലയാണ്.
അതേസമയം, കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായി യാതൊരു അഭിപ്രായവ്യത്യാസവുമില്ലെന്ന് ഉമ്മന്‍ചാണ്ടി നേരത്തെ വ്യക്തമാക്കി. ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് എട്ടു വര്‍ഷം കഴിഞ്ഞു. പാര്‍ട്ടിയും പാര്‍ലമെന്ററി വിഭാഗവും തമ്മില്‍ ഏറെ യോജിപ്പ് ഈ കാലയളവില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഒറ്റപ്പെട്ട ചില വാര്‍ത്തകള്‍ പത്രങ്ങളില്‍ വന്നിട്ടുണ്ടെങ്കിലും അതിനൊക്കെ ഒരു ദിവസത്തെ ആയുസേ ഉണ്ടായിരുന്നുള്ളുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രതികരിക്കാതിരിക്കുമ്പോള്‍ ഇത്തരം ഭീഷണികള്‍ കൂടുകയല്ലേ ഉള്ളൂവെന്ന ചോദ്യത്തിന് പൊതുരംഗത്ത് നിന്നാല്‍ ഇതുപോലുള്ള പലതും കേള്‍ക്കേണ്ടി വരുമെന്നും ഇത് ഇഷ്ടമില്ലാത്തവര്‍ വീട്ടില്‍ പോയി ഇരിക്കുകയാണ് വേണ്ടതെന്നും അപ്പോള്‍ സ്വസ്ഥമായി ഇരിക്കാമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.