എണ്ണക്കമ്പനികള്‍ക്ക് ഇന്ധനവില നിര്‍ണയിക്കാനുള്ള അവകാശം നല്‍കിയ തീരുമാനം പുന:പരിശോധിക്കണമെന്ന് മുഖ്യമന്ത്രി
ശനി, 4 ജനുവരി 2014 (19:18 IST)
PRO
PRO
ഇന്ധനവില നിര്‍ണയിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊച്ചിയില്‍ എല്‍എന്‍ജി ടെര്‍മിനല്‍ രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഈ ആവശ്യം ഉന്നയിച്ചത്.
പാചകവാതകത്തിന്റെ വില വര്‍ദ്ധിപ്പിച്ച നടപടിയെയും മുഖ്യമന്ത്രി എതിര്‍ത്തു. സന്പന്നര്‍ മാത്രമല്ല സാധാരണക്കാരും പാചകവാതകം ഉപയോഗിക്കുന്നവരാണ്. അതിനാല്‍ തന്നെ ഗ്യാസിന്റെ വില അടിക്കടി വര്‍ദ്ധിക്കുന്നത് എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുന്നതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.