പാപ്പിനിശേരി വിഷ ചികില്‍സാ കേന്ദ്രത്തിന്റ അധികാരം പിടിക്കുന്നതിനെ ചൊല്ലി എംവി രാഘവന്റ മക്കള്‍ തമ്മിലുള്ള ഭിന്നതയാണ് സിഎംപിയെ പിളര്‍പ്പിലെത്തിച്ചത്.
രോഗ ബാധിതനായ അച്ഛനെക്കൊണ്ട് നിര്‍ബന്ധിച്ച് വിരലടയാളം പതിപ്പിച്ചാണ് എംവിഗിരീഷ് കുമാര്‍ അധികാരം പിടിച്ചതെന്ന് സഹോദരന്‍ എം.വി.രാജേഷ് ആരോപിച്ചു. എന്നാല്‍ രോഗ ബാധിതനായി കിടക്കുന്ന എംവിആര്‍ തന്നെ നേരിട്ട് വിളിച്ച് വിഷ ചികില്‍സാ കേന്ദ്രത്തിന്റ ചുമതല ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് എം.വി ഗിരീഷ് കുമാര്‍ പറയുന്നത്.
ഗിരീഷിനെ അച്ഛന്‍ ചുമതല ഏല്‍പിച്ചിട്ടില്ലെന്നും ബലം പ്രയോഗിച്ച് ഏറ്റെടുക്കുകയായിരുന്നുവെന്നും സഹോദരന്‍ രാജേഷ് ആരോപിക്കുന്നു. സിപി ജോണിനും ഇതില്‍ പങ്കുണ്ട്. ഗിരീഷിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് രാജേഷ് പറഞ്ഞു.
സൊസൈറ്റിയുടെ ബെയിലോ അനുസരിച്ച് പാര്‍ട്ടിക്കാരനല്ലാത്ത ഗിരീഷിന് ചെയര്‍മാനാകാന്‍ കഴിയില്ല. 14നു ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഗിരീഷിനെ പുറത്താക്കുമെന്നും സിഎംപി സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ രാജേഷ് പറഞ്ഞു.