ഉമ്മന്‍‌ചാണ്ടിക്കെതിരേ ഒളിയമ്പുമായി രമേശ്; ‘ആള്‍ക്കൂട്ടമാവരുത് നേതാക്കളെ നയിക്കേണ്ടത്’

Webdunia
തിങ്കള്‍, 15 ജൂലൈ 2013 (17:07 IST)
PRO
PRO
ഉമ്മന്‍‌ചാണ്ടിക്കെതിരേ ഒളിയമ്പുമായി രമേശ്. ആള്‍ക്കൂട്ടമാവരുത് നേതാക്കളെ നയിക്കേണ്ടതെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ജനഹിതത്തിനെതിരെ പ്രവര്‍ത്തിക്കുന ആര്‍ക്കും ഭരണത്തില്‍ തുടരാനാകില്ല. ആള്‍ക്കൂട്ടമല്ല ജനങ്ങള്‍ നയിക്കേണ്ടത്. ജനങ്ങളെ മറന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജനങ്ങള്‍ തിരിച്ചടി നല്‍കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ഇത്തരത്തില്‍ പല ഉദാഹരണങ്ങളും ചരിത്രത്തിലുണ്ട്. ജനങ്ങളെ മറക്കുന്നവരെ ജനങ്ങള്‍ തന്നെ താഴെയിറക്കുമെന്നും രമേശ് പറഞ്ഞു. തിരുവനന്തപുരത്ത് പട്ടം താണുപിള്ള അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ രമേശിന്റെ ഒളിപ്രയോഗത്തിന് ഉമ്മന്‍‌ചാണ്ടി തന്നെ ഇതേ വേദിയില്‍ മറുപടി നല്‍കി. സര്‍ക്കാരിന്റെ അജണ്ടയില്‍ മാ‍റ്റമുണ്ടാകില്ലെന്നും ഇതേ രീതിയില്‍ മുന്നോട്ടു പോകുമെന്നും ഉമ്മന്‍‌ചാണ്ടി വ്യക്തമാക്കി. വിവാദങ്ങള്‍ സര്‍ക്കാരിനെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.