ഇറാന്‍ ജയിലില്‍ നിന്നും മോചിതരായ മലയാളികള്‍ ഇന്ന് തിരിച്ചെത്തും

Webdunia
ബുധന്‍, 18 സെപ്‌റ്റംബര്‍ 2013 (16:26 IST)
PRO
ഒന്‍പതു മാസത്തോളം ഇറാനില്‍ ജയിലില്‍ വസിച്ചതിനുശേഷം മോചിതരായ മൂന്ന് മലയാളികള്‍ ഇന്നു നാട്ടില്‍ തിരിച്ചെത്തു.

താനൂര്‍ ഓസാന്‍കടപ്പുറത്തെ കുട്ട്യാമുവിന്റെ പുരക്കല്‍ കോയ, ചക്കാച്ചിന്റെ പുരക്കല്‍ മുഹമ്മദ്‌ കാസിം, പരപ്പനങ്ങാടി വളപ്പില്‍ അബ്‌ദുല്ലക്കോയ എന്നിവരാണ് തിരിച്ചെത്തുന്നത്. സൗദിയില്‍ മത്സ്യബന്ധനത്തിനിടെ നാവികാതിര്‍ത്തി ലംഘിച്ചതിന്റെ പേരിലാണ്‌ ഇവര്‍ ഇറാന്‍ ജയിലിലായത്‌.

ജയിലിലെ ദുരിത ജീവിതത്തിനൊടുവില്‍ മോചിതരായി ഇന്നലെ മുംബൈയില്‍ എത്തുകയായിരുന്നു. ജെറ്റ്‌ എയര്‍വേയ്‌സ്‌ വിമാനത്തില്‍ നാട്ടിലെത്തും. സംസ്ഥാന സര്‍ക്കാര്‍ വിദേശ കാര്യ വകുപ്പില്‍ നടത്തിയ സമ്മര്‍ദത്തെ തുടര്‍ന്നുള്ള നയതന്ത്രതല നീക്കത്തിനൊടുവിലാണ്‌ ജയില്‍മോചനത്തിന്‌ വഴിയൊരുങ്ങിയത്‌.

ഡിസംബര്‍ 16ന്‌ സൗദിയിലെ അല്‍ ജുബൈല്‍ തീരത്ത്‌ നിന്ന്‌ മത്സ്യബന്ധനത്തിന്‌ പോയ ലോഞ്ച്‌ ഇറാന്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതിന്‌ തൊഴിലാളികള്‍ പിടിയിലാവുകയായിരുന്നു.