ഇന്ന് ആറ്റുകാല്‍ പൊങ്കാല

ചൊവ്വ, 26 ഫെബ്രുവരി 2013 (09:12 IST)
PRO
PRO
ലക്ഷക്കണക്കിന് സ്ത്രീമനസുകള്‍ക്ക് പുണ്യം പകര്‍ന്ന്‌ ഇന്ന് ആറ്റുകാല്‍ പൊങ്കാല. വ്രതം നോറ്റെത്തിയ സ്ത്രീഭക്തര്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ്. രാവിലെ 10.45നാണ്‌ അടുപ്പുവെട്ട്‌ ചടങ്ങ്‌. രണ്ടരയ്ക്കു പൊങ്കാല നൈവേദ്യം.

35 ലക്ഷത്തോളം സ്‌ത്രീകള്‍ കഴിഞ്ഞ വര്‍ഷം പൊങ്കാലയര്‍പ്പിച്ചു എന്നാണ് ഏകദേശകണക്ക്. ഈ വര്‍ഷം അതിലേറെ സ്ത്രീകള്‍ എത്തിച്ചേരുമെന്നാണ് നിഗമനം. കഴിഞ്ഞദിവസം രാത്രിയോടെ ക്ഷേത്രപരിസരം ജനനിബിഡമായി. സ്‌ത്രീകളുടെ ശബരിമലയെന്നറിയപ്പെടുന്ന ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാലച്ചടങ്ങ്‌ ഗിന്നസ്‌ ബുക്കില്‍ വരെ ഇടം‌പിടിച്ചതാണ്.

ദേവീസ്‌തുതികളുടെയും മന്ത്രോച്ചാരണത്തിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ ശ്രീകോവിലിനുള്ളില്‍ നിന്നു ദീപം തെളിക്കുന്നതോടെയാണ് പൊങ്കാലച്ചടങ്ങുകള്‍ക്കു തുടക്കമാവുക.

വെബ്ദുനിയ വായിക്കുക