ഇടുക്കിയില്‍ സമരരംഗത്തുള്ള വൈദികര്‍ക്ക് രാഷ്ട്രീയ ലക്‍ഷ്യമെന്ന് പിടി തോമസ് എംപി

Webdunia
തിങ്കള്‍, 18 നവം‌ബര്‍ 2013 (13:45 IST)
PRO
PRO
ഇടുക്കിയില്‍ സമരരംഗത്തുള്ള വൈദികര്‍ക്ക് രാഷ്ട്രീയ ലക്‍ഷ്യമുണ്ടെന്ന് പിടി തോമസ് എംപി. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും ഗാഡ്ഗില്‍ റിപ്പോര്‍ട്ടും സത്യസന്ധമായി വിലയിരുത്തുന്ന ഒരാള്‍ക്ക് അതിനെ എതിര്‍ക്കാനാവില്ല. നേരത്തെയുള്ള നിലപാടില്‍ മാറ്റമില്ലെന്നും പിടി തോമസ് ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.

കത്തോലിക്ക മെത്രാന്‍ സമിതിയുടെ പരിസ്ഥിതി നയത്തിനെതിരാണ് വൈദികരുടെ സമരം. ഇടുക്കി കശ്മീരാകുമെന്നാണ് ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പ്രസ്താവന നടത്തുന്നത്. ബിഷപ്പിനെതിരെ കര്‍ദ്ദിനാളിന് പരാതി നല്‍കുമെന്നും പിടി തോമസ് പറഞ്ഞു.