ഇടുക്കി മണ്ഡലത്തില്‍ എല്‍ ഡി എഫിന് കെട്ടിവച്ച കാശ് പോലും തിരിച്ച് കിട്ടില്ലെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും ധനമന്ത്രിയുമായ കെഎം മാണി.
ഇടുക്കിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിനെ സ്വന്തം സ്ഥാനാര്‍ത്ഥിയായി കാണും. വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും മാണി അറിയിച്ചു. മുന്നണിയുടെ വിജയത്തിനായി പാര്‍ട്ടി പലപ്പോഴും വിട്ടുവീഴ്ച ചെയ്തിട്ടുണ്ടെന്നും മാണി ചൂണ്ടിക്കാട്ടി.
ഇടതുമുന്നണിക്ക് ജനങ്ങളെ ആകര്‍ഷിക്കാനുള്ള ശക്തി നഷ്ടമായി. ഇടതുമുന്നണിയുടെ ഈ അവസ്ഥയ്ക്ക് കാരണം നയങ്ങളിലെ വൈകല്യമാണെന്നും മാണി അഭിപ്രായപ്പെട്ടു.